പോപ്പുലർ ഫ്രണ്ട് ഹർത്താൽ: വിവിധ ജില്ലകളിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെ കനത്ത തീവെപ്പും കല്ലേറും | പോപ്പുലർ ഹർത്താലിൽ വ്യാപക അക്രമം; കെഎസ്ആർടിസി ബസ്സുകൾക്ക് നേരെ കല്ലേറ്

0
37


കേരളം

ഓ-വൈശാഖൻ എം.കെ

Google Oneindia Malayalam News

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താലിനിടെ വ്യാപക അക്രമം. പലയിടത്തും കെഎസ്ആർടിസി ബസ്സുകൾക്ക് നേരെ കല്ലേറുണ്ടായി. അതേസമയം നിർബന്ധിപ്പിച്ച് കട അടച്ചാൽ നേരിടുമെന്ന് കഴിഞ്ഞ ദിവസം തന്നെ പോലീസ് മുന്നറിയിപ്പ് നൽകിയതാണ്. എന്നാൽ പോലീസിന്റെ സുരക്ഷ അത്രത്തോളം ശക്തമല്ല.

കോഴിക്കോട്, വയനാട്, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ വാഹനങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടായി. കോഴിക്കോട് തന്നെ മൂന്നിടത്താണ് കല്ലേറുണ്ടായത്. സിവിൽ സ്‌റ്റേഷന് സമീപത്തെ കല്ലേറിൽ കെഎസ്ആർടി ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു.

1

കോഴിക്കോട്ട് ലോറിക്ക് നേരെയും കല്ലേറുണ്ടായി. കല്ലേറിൽ കെഎസ്ആർടിസി ബസുകളും ചില്ലുകളും തകർന്നു. പരിക്കേറ്റ ഡ്രൈവറെ കോഴിക്കോട് ബീച്ചാശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ്സിന് നേരെയും കല്ലേറുണ്ടായി. ബൈക്കിൽ എത്തിയവരാണ് കല്ലെറിഞ്ഞത്.

സ്വകാര്യ ബസ്സിന്റെ ചില്ലുകളും തകർന്നു. പിഎസ്എസ് പരീക്ഷ നടക്കേണ്ട സ്കൂളിന് മുന്നിൽ അക്രമമുണ്ടായി. പോലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിൽ അക്രമികളെ പിടിക്കാനായിട്ടില്ല. കോഴിക്കോട് കല്ലായിയിലാണ് ലോറിയുടെ ചില്ല് എറിഞ്ഞ് തകർത്തത്.

തിരുവനന്തപുരത്ത് മൂന്നിടത്താണ് കെഎസ്ആർടിസി ബസ്സുകൾക്ക് നേരെ കല്ലേറുണ്ടായത്. ബൈക്കിൽ വന്ന രണ്ട് പേര് കല്ലെറിഞ്ഞെന്ന് ഡ്രൈവർ പറഞ്ഞു. മുന്നിലും പിന്നിലുമായിട്ടായിരുന്നു കല്ലേറ്. ഈ സമയം ബസ്സിൽ യാത്രക്കാരുണ്ടായിരുന്നു. തലസ്ഥാനനഗരിയിൽ ഒരു കാറും ഒരു ഓട്ടോറിക്ഷയും സമരാനുകൂലികൾ എറിഞ്ഞ് തകർത്തു.

വിമാനത്താവളത്തിലേക്ക് പോയ കാറിന് നേരെയായിരുന്നു ആക്രമണം. എറണാകുളത്തും വ്യാപക അക്രമം അരങ്ങേറി. രണ്ട് കെഎസ്ആർടിസി ബസുകൾ, ടാങ്കർ ലോറി, ട്രെയിലർ ലോറി എന്നിവയുടെ ചില്ലുകൾ തകർന്നു. കല്ലെറിഞ്ഞ ശേഷം പോലീസിന്റെ കണ്ണുവെട്ടാതെ ഇവർ രക്ഷപ്പെടുകയായിരുന്നു.

പന്തളത്തും കെഎസ്ആർടിസി ബസ്സിന്റെ ഗ്ലാസ് എറിഞ്ഞ് തകർത്തു. കാട്ടാക്കടയിൽ സർവീസ് നടത്താൻ തുടങ്ങിയ ബസുകൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെത്തി തടഞ്ഞു. ചാലക്കമ്പോളത്ത് ഹർത്താലുമായി സഹകരിക്കണമെന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കച്ചവടക്കാരോട് ആവശ്യപ്പെട്ടു. ഇവിടെ തുറന്ന് പ്രവർത്തിക്കുന്ന കടകൾ ചുരുക്കമാണ്.

പച്ചക്കറിയുമായി ചുരുക്കം ചില വാഹനങ്ങളാണ് എത്തിയത്. സർവീസ് നടത്താൻ സുരക്ഷയൊരുക്കുമെന്ന പോലീസ് പ്രഖ്യാപനം വെറുതെയായിരിക്കുകയാണ്. സർവീസ് നടത്തേണ്ടതില്ലെന്ന് കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർമാരോട് പൊലീസ് തന്നെ അറിയിച്ചിരിക്കുകയാണ്.

ഇംഗ്ലീഷ് സംഗ്രഹം

ജനകീയ മുന്നണി ഹർത്താൽ: വിവിധ ജില്ലകളിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെ കനത്ത തീവെപ്പും കല്ലേറും

കഥ ആദ്യം പ്രസിദ്ധീകരിച്ചത്: 2022 സെപ്റ്റംബർ 23 വെള്ളിയാഴ്ച, 9:05 [IST]Source link

LEAVE A REPLY

Please enter your comment!
Please enter your name here