മഹ്‌സ അമിനിയുടെ കൊലപാതകത്തിൽ ഇറാന്റെ പ്രതിഷേധം ഇറാനിയൻ സുരക്ഷാ സേനയുടെ ആക്രമണത്തിൽ 31 സാധാരണക്കാർ കൊല്ലപ്പെട്ടു | ഹിജാബ് കത്തിച്ചും, മുടി മുറിച്ചും സ്ത്രീകൾ; ഇറാനിൽ അയവില്ലാതെ പ്രതിഷേധം, പോലീസ് നടപടിയിൽ മരണം 31

0
12


അന്താരാഷ്ട്ര

ഓയ്-നിഖിൽ രാജു

Google Oneindia Malayalam News

മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം തുടരുന്നു. പ്രതിഷേധിച്ചവർക്ക് നേരെ ഇറാനിയൻ സുരക്ഷാ സേന നടത്തിയ അടിച്ചമർത്തലിൽ 31 പേർ മരിച്ചതായാണ് റിപ്പോർട്ട്. തുടർച്ചയായ ആറാം ദിവസവും സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാർ നഗരത്തിൽ ശക്തമായ പ്രക്ഷോഭം തുടരുകയാണ്.

പ്രതിഷേധത്തിന്റെ മുൻനിരയിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ഉർമിയ, പിരാൻഷഹർ, കെർമാൻഷാ തുടങ്ങിയ നഗരങ്ങളിൽ പ്രതിഷേധക്കാർക്ക് നേരെ ഇറാൻ സുരക്ഷാ സേന നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ മരിച്ചു.ഇറാനിലെ സാരി നഗരത്തിൽ സ്ത്രീകൾ ഹിജാബ് കത്തിച്ച് പൗരോഹിത്യത്തെ വെല്ലുവിളിച്ചു.

ഇറാൻ

ജന്മനാടായ സാക്വസിൽ ആരംഭിച്ച പ്രതിഷേധം മറ്റ് നഗരങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.പടരുന്ന പ്രതിഷേധത്തിൽ ലോകത്തെ വിവിധ നഗരങ്ങളിൽ ഇറാൻ വംശജരായ സ്ത്രീകൾ മുടി മുറിച്ചും ഹിജാബ് കത്തിച്ചും പ്രതിഷേധം നടത്തുന്നുണ്ട്. പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഇറാൻ ജനത ഉയർത്തുന്നത്.

“ഇറാൻ ജനത അവരുടെ മൗലികാവകാശങ്ങളും മാനുഷിക അന്തസ്സും നേടിയെടുക്കാൻ തെരുവിലിറങ്ങിയിരിക്കുന്നു. അവരുടെ സമാധാനപരമായ പ്രതിഷേധത്തോട് സർക്കാർ വെടിയുണ്ടകൾ കൊണ്ടാണ്,” ഇറാൻ ഹ്യൂമൻ റൈറ്റ്സ് ഡയറക്ടർ മഹ്മൂദ് അമിരി മൊഗദ്ദം പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പിന്തുണ അറിയിച്ചിരുന്നു.

ഐക്യരാഷ്ട്ര സംഘടനയിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റാസിയുടെ പ്രസംഗത്തിനു പിന്നാലെയാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇറാനിലെ സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. അടിസ്ഥാന അവകാശങ്ങൾ നേടിയെടുക്കാൻ ഇറാനിൽ പ്രതിഷേധിക്കുന്ന ധീരന്മാരായ പൗരന്മാർക്കും സ്ത്രീകൾക്കുമൊപ്പം നിൽക്കുന്നുവെന്ന് യുഎൻ പൊതുസഭയിൽ ബൈഡൻ പറഞ്ഞു.

ഹിജാബ് ധരിച്ചില്ലെന്നാരോപിച്ചു മതകാര്യ പൊലീസ് കഴിഞ്ഞ 13 നു കസ്റ്റഡിയിലെടുത്ത 22 കാരി മഹ്‌സ അമിനി 3 ദിവസത്തിനുശേഷം ടെഹ്‌റാനിലെ ആശുപത്രിയിലാണ് മരിച്ചത്. സഹോദരനോടൊപ്പം നഗരത്തിലൂടെ സഞ്ചരിക്കുന്നതിനിടെ മഹ്‌സ അമിനി ഹിജാബ് ശരിയായില്ലെന്ന് ആരോപിച്ച് മതകാര്യ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് വാനിൽ വച്ചും ജയിലിൽ വച്ചും നടത്തിയ ക്രൂരമായ മർദനം മഹ്‌സ അമിനിയ്ക്ക് നേരിടേണ്ടി വന്നു എന്നാണ് റിപ്പോർട്ട്. പിന്നാലെ മഹ്സ മൂന്ന് ദിവസത്തോളം ബോധമില്ലാതെ ആശുപത്രിയിൽ കിടന്നു. ഇതിന് പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ചയോടെ ഇവർ ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു.

1979-ലെ ഇസ്ലാമിക വിപ്ലവത്തെ തുടർന്ന്, ഇറാനിൽ ഭരണാധികാരികൾ നിർബന്ധിത വസ്ത്രധാരണ നിയമം കൊണ്ടുവന്നു. എല്ലാ സ്ത്രീകളും പൊതുസ്ഥലത്ത് അവരുടെ ശരീരം മറയ്ക്കുന്ന തരത്തിലുള്ള അയഞ്ഞ വസ്ത്രങ്ങളും ശിരോവസ്ത്രങ്ങളും കൈയുറകളും ധരിക്കണമെന്ന് നിയമം കർശനമാക്കി. രാജ്യത്തെ സ്ത്രീകൾ നിയമം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി പ്രത്യേക മതകാര്യ പോലീസിനും ഭരണകൂടം ഏർപ്പെടുത്തി.

ഇംഗ്ലീഷ് സംഗ്രഹം

മഹ്‌സ അമിനിയുടെ കൊലപാതകത്തിൽ ഇറാന്റെ പ്രതിഷേധം ഇറാന്റെ സുരക്ഷാ സേനയുടെ ആക്രമണത്തിൽ 31 സാധാരണക്കാർ കൊല്ലപ്പെട്ടുSource link

LEAVE A REPLY

Please enter your comment!
Please enter your name here