ക്ഷേമം നൽകുക എന്നതാണ് സർക്കാരിന്റെ കടമ, വാഗ്ദാനങ്ങൾ നൽകുന്നതിൽ നിന്ന് അവരെ തടയാൻ കഴിയില്ലെന്ന് സിജിഐ പറയുന്നു വിദ്യാഭ്യാസം, കുടിവെള്ളം എന്നിവയൊക്കെ സൗജന്യങ്ങളാണോ? ചോദ്യങ്ങളുമായി സുപ്രീം കോടതി

0
22


ഇന്ത്യ

ഓ-വൈശാഖൻ എം.കെ

Google Oneindia Malayalam News

ദില്ലി: രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ തടയാനാവില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എൻവി രമണയാണ് നിർണ്ണായകമായ നിരീക്ഷണം നടത്തിയത്. ഡിഎംകെയുടെ ഹർജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ജനക്ഷേമം നടപ്പാക്കുക സർക്കാരിന്റെ കടമയാണെന്നും രമണ വ്യക്തമാക്കി.

1

ഇവിടെയുള്ള പ്രശ്‌നം, പൊതുജനത്തിന്റെ പണം കൃത്യമായ രീതിയിൽ ചെലവിടലാണ്. ഈ വിഷയം വളരെ പ്രശ്നമാണ്. ഇത്തരമൊരു കാര്യത്തിൽ കോടതിക്ക് എത്രത്തോളം ഇടപെടുകയും, അത് പരിശോധിക്കുകയും ചെയ്യാനാവുമെന്നതാണ് ചോദ്യമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സൗജന്യ വാഗ്ദാനങ്ങൾ നടത്തുന്നത് തടയാൻ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിക്കണമെന്ന് ഹർജിയിൽ പറഞ്ഞിരുന്നു. എന്നാൽ സുപ്രീം കോടതി ഇത് സങ്കീർണ്ണമായ വിഷയമാണെന്ന് തുറന്ന് പറഞ്ഞു. മുൻ ബിജെപി വക്താവ് അശ്വിനി ഉപാധ്യായയാണ് ഹർജി നൽകിയത്.

ഇതിൽ കക്ഷി ചേരാൻ എ.പി.ഐ.,ക്ക്, ഡി.എം.കെ. എന്നിവർ തീരുമാനിക്കുകയായിരുന്നു. എന്താണ് യഥാർത്ഥ തിരഞ്ഞെടുപ്പ് വാഗ്ദാനമെന്ന് കോടതി ചോദിച്ചു. അതിനെ എങ്ങനെയാണ് തരംതിരിക്കാനാവുമ്പോഴും കോടതി ചോദിച്ചു.

സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നത് സൗജന്യ കൂട്ടത്തിൽ വരുമോ? കുടിവെള്ളം ലഭ്യമാക്കുമെന്ന് പറയുന്നത് ഇതേ വിഭാഗത്തിൽ വരുമോ? ഏറ്റവും കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുന്നത് സൗജന്യമായി കാണാനാവുമോ? ഉപഭോക്തൃ ഉപകരണങ്ങളും അതുപോലെ ഇലക്ട്രോണിക്സ് ഉപകരണങ്ങളും സൗജന്യമായി ക്ഷേമ പ്രവർത്തനമായി കാണാനാവുമോയെന്നും കോടതി ചോദിച്ചു.

പൊതുജനത്തിന്റെ പണം ശരിയായ രീതിയിൽ ഉപയോഗിക്കുന്നുണ്ടോ എന്നതാണ് ഇവിടെയുള്ള ആശങ്ക. ചിലർ പറയും പണം പാഴായെന്ന്, ചിലർ അതുപോലെ പറയും അത് ക്ഷേമ പ്രവർത്തനമാമെന്ന്. ഈ വിഷയം പ്രശ്നമായി വരികയാണെന്നും കോടതി നിരീക്ഷിച്ചു.

കല്യാണത്തിന് 70 സഹപ്രവർത്തകരെ വിളിച്ചു, വന്നത് ഒരാൾ, ഓഫീസിലെത്തി യുവതി ചെയ്തത് ഞെട്ടിക്കും!!കല്യാണത്തിന് 70 സഹപ്രവർത്തകരെ വിളിച്ചു, വന്നത് ഒരാൾ, ഓഫീസിലെത്തി യുവതി ചെയ്തത് ഞെട്ടിക്കും!!

അതേസമയം തങ്ങളുടെ ജനക്ഷേമ പദ്ധതികളെ ഒരിക്കലും സൗജന്യ വാഗ്ദാനങ്ങളായി കാണാൻ പാടില്ലെന്നും, അതിൽ വിശാലമായ അർത്ഥങ്ങളും ഉദ്ദേശങ്ങളുമുണ്ടെന്ന് ഡിഎംകെ പറഞ്ഞു. സോളിസിറ്റർ ജനറൽ കേസ് നാളെ വാദം കേൾക്കണമെന്നാണ് ആവശ്യപ്പെട്ടത്.

ഈ ലുക്കിന് പകരക്കാരില്ല, നോക്കിയിരുന്ന് പോകും, ​​ക്യൂട്ടായി ഭാമയുടെ പുതിയ ചിത്രങ്ങൾ, തിരിച്ചുവരവ് എന്നാണെന്ന് ആരാധകർ

നിർദ്ദേശങ്ങളെല്ലാം കേട്ട ശേഷം കമ്മിറ്റി രൂപീകരിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ വാഗ്ദാനങ്ങൾ നൽകിയിട്ടും തിരഞ്ഞെടുപ്പിൽ പാർട്ടികൾ പരാജയപ്പെടുന്നുണ്ട്. അതുകൊണ്ട് തിരഞ്ഞെടുപ്പ് വിജയം വാഗ്ദാനങ്ങൾ കൊണ്ട് മാത്രമാണെന്ന് പറയാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ലേലത്തിൽ പിടിച്ചത് സ്യൂട്ട്കേസുകൾ, തുറന്ന് നോക്കിയ ന്യൂസിലൻഡിലെ കുടുംബത്തിന് സംഭവിച്ചത്...ലേലത്തിൽ പിടിച്ചത് സ്യൂട്ട്കേസുകൾ, തുറന്ന് നോക്കിയ ന്യൂസിലൻഡിലെ കുടുംബത്തിന് സംഭവിച്ചത്…

ഇംഗ്ലീഷ് സംഗ്രഹം

ക്ഷേമം നൽകുക എന്നതാണ് സർക്കാരിന്റെ കടമ, വാഗ്ദാനങ്ങൾ നൽകുന്നതിൽ നിന്ന് അവരെ തടയാൻ കഴിയില്ലെന്ന് സിജിഐ പറയുന്നുSource link

LEAVE A REPLY

Please enter your comment!
Please enter your name here