ദളിത് ബാലന്റെ മരണം: ദലിത് കുട്ടിയുടെ കുടുംബത്തെ കാണാനെത്തിയ ഭീം ആർമി മേധാവി രാജസ്ഥാനിൽ തടഞ്ഞു | കൊല്ലപ്പെട്ട ദളിത് ബാലന്റെ കുടുംബത്തെ സന്ദർശിക്കാനെത്തിയ ചന്ദ്രശേഖർ ആസാദിനെ തടഞ്ഞുവെച്ച് പോലീസ്

0
84രാജസ്ഥാൻ: രാജസ്ഥാനിൽ കൊല്ലപ്പെട്ട ദളിത് ബാലന്റെ കുടുംബത്തെ കാണാൻ പോയ ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദിനെ ജോധ്പൂർ വിമാനത്താവളത്തിൽ തടഞ്ഞു. അധ്യാപകൻ കുടിക്കാൻ വെച്ച വെള്ളം എടുത്തെന്ന് പറഞ്ഞാണ് കുട്ടിയെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചത്.സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്.

കഴിഞ്ഞ മാസം 20-ന് ആണ് ജലോർ ജില്ലയിലെ സുരാനയിൽ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥിയായ ഇന്ദ്രകുമാർ മേഘ്‌വാൾ(9)നെ ഉയർന്ന ജാതിക്കാർക്കായി വെച്ച പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചെന്ന് ആരോപിച്ച് അധ്യാപകൻ ക്രൂരമായി മർദിച്ചത്.

അബോധാവസ്ഥയിലായ കുട്ടി ഒരാഴ്ച ആശുപത്രിയിൽ കിടന്നശേഷമാണ് മരിച്ചത്. കണ്ണിനും ചെവിക്കും പരിക്കേറ്റ കുട്ടിയെ ചികിത്സയ്ക്കായി 300 കിലോമീറ്റർ അകലെയുള്ള അഹമ്മദാബാദിലേക്ക് ആണ് കൊണ്ടുപോയത്. സ്ഥിതിഗതികൾ വഷളാകാതിരിക്കാൻ ഇന്റർനെറ്റ് സസ്പെൻഡ് ചെയ്തു.

സംഭവത്തിൽ കേസിന്റെ വേഗത്തിലുള്ള അന്വേഷണത്തിന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞിരുന്നു. ഇരയുടെ കുടുംബത്തിന് എത്രയും വേഗം നീതി ഉറപ്പാക്കും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ കുടുംബത്തിന് നൽകുമെന്ന് പറഞ്ഞിരുന്നു..Source link

LEAVE A REPLY

Please enter your comment!
Please enter your name here