കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് ബിജെപി മന്ത്രി ബി ശ്രീരാമുലു കർണാടക രാഷ്ട്രീയത്തിൽ | ‘സിദ്ധരാമയ്യ മുഖ്യമന്ത്രിയാകട്ടേ’..പ്രതികരണവുമായി ബിജെപി മന്ത്രി, കന്നടയിൽ വീണ്ടും രാഷ്ട്രീയ പോര്

0
30


1

‘ദൈവം വീണ്ടും മുഖ്യമന്ത്രിയാകാൻ ഒരവസരം നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, താനും സിദ്ധരാമയ്യയും പ്രത്യയശാസ്ത്രപരമായി രണ്ട് ദിക്കിലാണ് എന്നാൽ പിൻ വിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള പോരാട്ടത്തിൽ തങ്ങൾക്ക് ഒരേ നിലപാടാണെന്നും മന്ത്രി പറഞ്ഞു. ‘ഇങ്ങനെ ഒരു പ്രസ്താവന നടത്താൻ താൻ ഒട്ടും ഭയപ്പെടുന്നില്ല, കാരണം ഞാൻ ആരുടെയും അടിമയല്ല. രാഷ്ട്രീയ പരമായ കാരണങ്ങളാൽ സിദ്ധരാമയ്യയെ വിമർശിക്കുന്നു’. എന്നാൽ വ്യക്തിപരമായി പ്രശ്നങ്ങൾ ഒന്നുമില്ല’. തങ്ങൾ നല്ല സുഹൃത്തുകളാണെന്നും ബി ശ്രീരാമലു വ്യക്തമാക്കി.

2

ഭരണത്തെ വിമർശിക്കുന്ന ബിജെപി നേതാവും കർണാടക മന്ത്രിയുമായി ജെ.സി. മധുസ്വാമിയുടെ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തായതിന് പിന്നാലെയാണ് സംസ്ഥാനത്ത് ബിജെപി വീണ്ടും വെട്ടിലാകുന്നത്. ബസവരാജ് ബൊമ്മെയുടെ കാര്യമായിരുന്നു ബിജെപി ഭരണം മുന്നോട്ടു പോകുന്നുവെന്നേയുള്ളൂ, ഭരണത്തിൽ ഒന്നും സംഭവിക്കുന്നില്ല സ്വാമിയുടെ വിമർശനം.

2

പ്രചരിക്കുന്ന ഓഡിയോയിൽ സംസാരിക്കുന്നത് മന്ത്രി മധുസ്വാമി തന്നെയാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തന്നെ സ്ഥിരീകരിച്ചിരുന്നു. എന്നാൽസന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയതാണ് ഈ ഭാഗമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.അതേസയം സംസ്ഥാന ഭരണത്തെക്കുറിച്ച് വ്യാപക വിമർശനം ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കു പാതിവഴിയിൽ സ്ഥാനം നഷ്ടമായേക്കുമെന്ന് ശക്തമായ അഭ്യൂഹങ്ങളാണ് നിലനിൽക്കുന്നത്.

4

അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർണാടക സന്ദർശിച്ചതിനു പിന്നാലെ, ബസവരാജ് ബൊമ്മെയ്ക്ക് സ്ഥാനചലനം സംഭവിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അതേസമയം, ബൊമ്മെയുടെ മുഖ്യമന്ത്രി സ്ഥാനത്തിനു യാതൊരു ഭീഷണിയുമില്ലെന്നാണ് യെഡിയൂരപ്പയുടെ നിലപാട്. പ്രശ്നങ്ങളൊന്നുമില്ലെന്ന് ബൊമ്മെയും ആവർത്തിക്കുന്നു.സംസ്ഥാന ഭരണത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് നിയന്ത്രണമില്ലെന്ന വിമർശനം അടുത്തിടെയായി ശക്തമാണ്. കഴിഞ്ഞ മാസം യുവമോർച്ച പ്രവർത്തകനെ അക്രമികൾ കൊലപ്പെടുത്തിയ സംഭവത്തിലും സർക്കാരിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here