രാഹുൽ ഗാന്ധിയുടെ മുത്തശ്ശി ഇന്ദിരാഗാന്ധിയാണ് സവർക്കറിനെക്കുറിച്ച് തന്നെ പഠിപ്പിച്ചതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു സവർക്കറെ കുറിച്ച് തന്നെ പഠിപ്പിച്ചത് രാഹുൽ ഗാന്ധിയുടെ മുത്തശ്ശി ഇന്ദിരാ ഗാന്ധിയെന്ന് അബ്ദുള്ളക്കുട്ടി

0
14


കേരളം

ഓ-സജിത ഗോപി

Google Oneindia Malayalam News

കോഴിക്കോട് : സവർക്കറെ കുറിച്ച് തന്നെ പഠിപ്പിച്ചത് രാഹുൽ ഗാന്ധിയുടെ മുത്തശ്ശി ഇന്ദിരാ ഗാന്ധി ആണെന്ന് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. രാഹുൽ ഗാന്ധി ഇന്ദിരാ ഗാന്ധിയുടെ പ്രസംഗം വായിക്കണം. വീര സവർക്കറുടെ സ്റ്റാമ്പ് പ്രകാശനം ചെയ്ത് കൊണ്ട് ഇന്ദിരാ ഗാന്ധി പറഞ്ഞത്, ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ ജയിലിൽ കിടന്നത്, കാല് നൂറ്റാണ്ടിലധികം കാലം ജയിലിൽ കിടന്നത് വീരസവർക്കറാണ്.

ഒന്നുകിൽ വീരസവർക്കറുടെ ചരിത്രം രാഹുൽ ഗാന്ധി പഠിക്കണം, അല്ലെങ്കിൽ മുത്തശ്ശിയുടെ പ്രസംഗമെങ്കിലും രാഹുൽ ഗാന്ധിയും യൂത്ത് കോൺഗ്രസ്സും വായിക്കണം എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവർക്കറുടെ ചിത്രം ഉപയോഗിച്ചത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

വലിയ 'ഷോക്ക്' ഒന്നും ഇല്ല, ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്നതാണ്, നടിക്ക് ലഭിച്ച തിരിച്ചടിയിൽ ഭാഗ്യലക്ഷ്മിവലിയ ‘ഷോക്ക്’ ഒന്നും ഇല്ല, ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്നതാണ്, നടിക്ക് ലഭിച്ച തിരിച്ചടിയിൽ ഭാഗ്യലക്ഷ്മി

എപി അബ്ദുള്ളക്കുട്ടി

പോപ്പുലർ ഫ്രണ്ടിന് എതിരെയുളള എൻഐഎ നടപടിയിലും എപി അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. നിയമത്തിന്റെ വഴിക്കാണ്. കോഴിക്കോട് കടപ്പുറത്ത് കഴിഞ്ഞ ദിവസം ഖുറാനെ വക്രീകരിച്ച് കൊണ്ട്, ഇസ്ലാമിക വിശ്വാസത്തെ വക്രീകരിച്ച് കൊണ്ട്, ഹിന്ദുക്കളെ കൊന്നൊടുക്കണം എന്ന് പോപ്പുലർ ഫ്രണ്ട് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അങ്ങനെ മനുഷ്യബോംബായി മരിച്ചാൽ സ്വർഗം കിട്ടും എന്നാണ് പ്രസംഗിക്കുന്നത്. രാജ്യത്ത് വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിക്ക് അങ്ങനെ സംസാരിക്കാൻ സാധിക്കുമോ എന്ന് അബ്ദുള്ളക്കുട്ടി ചോദിച്ചു.

  'ഞാൻ സ്ത്രീയാണെന്നു പോലും പരിഗണിച്ചില്ല';  ശ്രീനാഥ് ഭാസിക്കെതിരെ മാധ്യമപ്രവർത്തകയുടെ പരാതി ‘ഞാൻ സ്ത്രീയാണെന്നു പോലും പരിഗണിച്ചില്ല’; ശ്രീനാഥ് ഭാസിക്കെതിരെ മാധ്യമപ്രവർത്തകയുടെ പരാതി

ഇത് ഖുറാൻ നിന്ദ മാത്രമല്ല, ഇത് ഭരണഘടനാ നിന്ദയാണ്. വളരെ സൗഹൃദത്തോടെ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ. മഹത്തായ ഒരു പാരമ്പര്യമുണ്ട്. അത് എല്ലാ മതങ്ങളേയും സ്വീകരിച്ച വിശാലമായ പാരമ്പര്യമാണ്. ആ പാരമ്പര്യത്തിന്റെ നാട്ടിൽ നിന്ന് കൊണ്ടാണ് ദേശദ്രോഹ , മനുഷ്യദ്രോഹ പ്രസ്താവനകൾ ഇവർ പരസ്യമായി നടത്തുന്നത്. ഇവിടുത്തെ പ്രധാനപ്പെട്ട സുന്നി മത പണ്ഡിതർ അതിനെ തള്ളിപ്പറഞ്ഞത് വളരെ സന്തോഷകരമാണ് എന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.

ഇംഗ്ലീഷ് സംഗ്രഹം

രാഹുൽ ഗാന്ധിയുടെ മുത്തശ്ശി ഇന്ദിരാഗാന്ധിയാണ് സവർക്കറിനെക്കുറിച്ച് തന്നെ പഠിപ്പിച്ചതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു

കഥ ആദ്യം പ്രസിദ്ധീകരിച്ചത്: 2022 സെപ്റ്റംബർ 22 വ്യാഴാഴ്ച, 23:00 [IST]Source link

LEAVE A REPLY

Please enter your comment!
Please enter your name here