Friday, April 19, 2024
Google search engine
HomeIndiaക്വാറൻറീൻ: പ്രവാസിക്കും ​വീടൊഴിഞ്ഞു കൊടുത്ത പിതാവിനും നേരെ ശകാരവും മർദനവുമെന്ന്

ക്വാറൻറീൻ: പ്രവാസിക്കും ​വീടൊഴിഞ്ഞു കൊടുത്ത പിതാവിനും നേരെ ശകാരവും മർദനവുമെന്ന്

ഒരാൾ അറസ്​റ്റിൽ

അ​രീ​ക്കോ​ട്: ഖ​ത്ത​റി​ൽ​നി​ന്ന് വ​ന്ന് ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ന്ന യു​വാ​വി​നും വീ​ടൊ​ഴി​ഞ്ഞു​കൊ​ടു​ത്ത പി​താ​വി​നും നേ​രെ ശ​കാ​ര​വും മ​ർ​ദ​ന​വും ന​ട​ന്ന​താ​യി പ​രാ​തി. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​േ​താ​ടെ​യാ​ണ് കാ​വ​നൂ​ർ കി​ളി​ക്ക​ല്ലി​ങ്ങ​ൽ സ്വ​ദേ​ശി​യാ​യ ചോ​ല​യി​ൽ അ​ർ​ഷാ​ദ് ക്വ​റ​ൻ​റീ​നി​ൽ നി​ൽ​ക്കാ​നാ​യി ഈ ​വീ​ട്ടി​ലെ​ത്തി​യ​ത്.

അ​ർ​ഷാ​ദ് എ​ത്തി​യ​ത​റി​ഞ്ഞ് മൂ​ഴി​പ്പാ​ട​ത്തു​ള്ള ര​ണ്ടു​പേ​രെ​ത്തി ആ​ദ്യം വീ​ടി​ന് പു​റ​ത്തു​ണ്ടാ​യി​രു​ന്ന പി​താ​വ് അ​ലി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി കൈ​യേ​റ്റം ചെ​യ്യു​ക​യും തു​ട​ർ​ന്ന് അ​ക്ര​മി​സം​ഘ​ത്തി​ലൊ​രാ​ൾ വീ​ട്ടി​ൽ ക​യ​റി അ​ർ​ഷ​ദി​നെ അ​സ​ഭ്യം പ​റ​യു​ക​യും അ​ട​ച്ചി​ട്ട മ​റ്റു ര​ണ്ടു​മു​റി​ക​ൾ ത​ള്ളി​ത്തു​റ​ക്കു​ക​യും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.  മ​ർ​ദ​ന​മേ​റ്റ പി​താ​വ് ചോ​ല​യി​ൽ അ​ലി​യെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ കാ​വ​നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​റ​ഹ്മാ​ൻ അ​രീ​ക്കോ​ട് പൊ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും അ​ലി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ല​നാ​ട്ട് വീ​ട്ടി​ൽ വി​വേ​കി​നെ (24) അ​റ​സ്​​റ്റ് ചെ​യ്യു​ക​യും ചെ​യ്തു. അ​ക്ര​മ​കാ​രി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​വ​നൂ​ർ പ​ഞ്ചാ​യ​ത്ത് മു​സ്​​ലിം ലീ​ഗ് ക​മ്മി​റ്റി ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com