Thursday, May 2, 2024
Google search engine
HomeSportsഎംബാപ്പെക്കും കോവിഡ്​; ഫ്രഞ്ച്​ ടീമിൽനിന്ന്​ പുറത്ത്​

എംബാപ്പെക്കും കോവിഡ്​; ഫ്രഞ്ച്​ ടീമിൽനിന്ന്​ പുറത്ത്​

പാരീസ്​: ഞായറാഴ്​ച യുവേഫ നാഷൻസ്​ ലീഗിൽ സ്വീഡനെതിരെ വിജയഗോൾ നേടിയ ഫ്രഞ്ച്​ താരം കിലിയൻ എംബാപ്പെക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ ചൊവ്വാഴ്​ച നടക്കുന്ന ക്രൊയേഷ്യക്കെതിരായ മത്സരത്തിൽനിന്ന്​ 21കാരനെ ഒഴിവാക്കി.

തിങ്കളാഴ്​ച വൈകീട്ടാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതിന്​ മുന്നെ നടന്ന പരിശീലനത്തിന്​ താരം കളത്തിലിറങ്ങിയിരുന്നു. ഇതോടെ ഫ്രഞ്ച്​ ടീമായ പി.എസ്​.ജിയുടെ ഏഴാമത്തെ താരത്തിനാണ്​ കോവിഡ്​ സ്​ഥിരീകരിക്കുന്നനത്​. കഴിഞ്ഞ ആഴ്​ചയാണ്​ ബ്രസീലിയൻ സൂപ്പർതാരം നെയ്​മറിനും അർജൻറീനയുടെ ഡിമരിയക്കും​ രോഗം സ്​ഥിരീകരിച്ചത്​.

ഫലം വന്നതോടെ എംബാപ്പെയെ പരിശീലനത്തിൽനിന്ന്​ മാറ്റിനിർത്തുകയും വീട്ടിലേക്ക്​ മടക്കുകയും ചെയ്​തതായി ഫ്രഞ്ച് ടീം മാനേജ്മെൻറ്​ പറഞ്ഞു. സ്വീഡനെതിരായ മത്സരത്തിന്​ മുമ്പ്​ ബുധനാഴ്​ച കോവിഡ്​ പരിശോധന നടന്നിരുന്നു. അന്ന്​ എല്ലാവർക്കും നെഗറ്റീവായിരുന്നു.

കോവിഡ്​ പോസിറ്റീവായാൽ എട്ട്​ ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നാണ്​ യുവേഫ മാനദണ്ഡം. ഫ്രാൻസ്​ ടീമിൽനിന്ന്​ കോവിഡ്​ സ്​ഥിരീകരിക്കുന്ന നാലാമത്തെ താരാമാണ്​ എംബാപ്പെ. നേരത്തെ പോൾ പോഗ്​ബക്കടക്കം​ പോസിറ്റീവായിരുന്നു.

എംബാപ്പെക്കും കോവിഡ്​ സ്​ഥിരീകരിച്ചതോട ഫ്രാൻസിനെ കൂടാതെ പി.എസ്​.ജിക്കും കനത്ത നഷ്​ടമാണ്​ സംഭവിച്ചിരിക്കുന്നത്​. വ്യാഴാഴ്​ച ഫ്രഞ്ച്​ ലീഗ്​ വണ്ണിൽ ലെൻസിനെതിരായ​ മത്സരവും എംബാപ്പെക്ക്​​ നഷ്​ടമാവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com